Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Loos First Test

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റി​​ല്‍ ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ടാ​​നു​​ണ്ടാ​​യ അ​​ഞ്ച് കാ​​ര​​ണ​​ങ്ങ​​ള്‍

വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രാ​​യ ഹോം ​​ടെ​​സ്റ്റ് പ​​ര​​മ്പ​​ര 2-0നു ​​സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​യി​​രു​​ന്നു ടീം ​​ഇ​​ന്ത്യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രേ കോ​​ല്‍​ക്ക​​ത്ത ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ല്‍ ഇ​​റ​​ങ്ങി​​യ​​ത്.

2010നു​​ശേ​​ഷം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ഇ​​ന്ത്യ​​യി​​ല്‍ ഒ​​രു ടെ​​സ്റ്റ് ജ​​യി​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ല്ലെ​​ന്നും ഇ​​ന്ത്യ​​യി​​ല്‍ മു​​മ്പു ക​​ളി​​ച്ചു പ​​രി​​ച​​യ​​മി​​ല്ലാ​​ത്ത എ​​ട്ടു പേ​​ര​​ട​​ങ്ങി​​യ​​താ​​ണ് അ​​വ​​രു​​ടെ ടീ​​മെ​​ന്നു​​മെ​​ല്ലാം നി​​രീ​​ക്ഷി​​ക്ക​​പ്പെ​​ട്ടു. മ​​ത്സ​​ര​​ത്തി​​ന്‍റെ മൂ​​ന്നാം​​ദി​​നം ഇ​​ന്ത്യ ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സ് ആ​​രം​​ഭി​​ക്കു​​ന്ന​​തു​​വ​​രെ എ​​ല്ലാം ഭ​​ദ്രം. എ​​ന്നാ​​ല്‍, പ്ര​​തീ​​ക്ഷ​​ക​​ള്‍ കീ​​ഴ്‌​​മേ​​ല്‍​മ​​റി​​ച്ച് 30 റ​​ണ്‍​സ് ജ​​യ​​വു​​മാ​​യി പ്രോ​​ട്ടീ​​സ് ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ല്‍ വ​​സ​​ന്തം തീ​​ര്‍​ത്തു.

തോ​​ല്‍​വി​​ക്കു​​ശേ​​ഷം പ​​തി​​വു​​പോ​​ലെ കീ​​റി​​മു​​റി​​ക്ക​​ല്‍. അ​​തി​​ലൂ​​ടെ ക​​ണ്ടെ​​ത്തി​​യ​​ത് അ​​ഞ്ച് കാ​​ര​​ണ​​ങ്ങ​​ള്‍.

പി​​ച്ച് തി​​രി​​ഞ്ഞു​​കുത്തി

ഇ​​ന്ത്യ​​ന്‍ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ ഗൗ​​തം ഗം​​ഭീ​​ര്‍ തോ​​ല്‍​വി​​ക്കു​​ശേ​​ഷം ആ​​ദ്യ പ​​റ​​ഞ്ഞ​​ത് ത​​ങ്ങ​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തു​​പോ​​ലു​​ള്ള പി​​ച്ചാ​​യി​​രു​​ന്നു ക്യു​​റേ​​റ്റ​​ര്‍ ഒ​​രു​​ക്കി​​യ​​തെ​​ന്നാ​​ണ്. അ​​തെ, ഒ​​ന്നാം​​ദി​​നം മു​​ത​​ല്‍ ടേ​​ണിം​​ഗ് ല​​ഭി​​ക്കു​​ന്ന പി​​ച്ച്. ര​​ണ്ടും മൂ​​ന്നും ദി​​ന​​ങ്ങ​​ള്‍ ആ​​യ​​പ്പോ​​ള്‍ പി​​ച്ച് ടീം ​​ഇ​​ന്ത്യ​​യെ തി​​രി​​ഞ്ഞു​​കു​​ത്തി.

മി​​ക​​ച്ച ഡി​​ഫെ​​ന്‍​സ് ന​​ട​​ത്തി​​യ​​വ​​ര്‍ സ്‌​​കോ​​ര്‍ ചെ​​യ്‌​​തെ​​ന്നാ​​ണ് ഗം​​ഭീ​​റി​​ന്‍റെ വാ​​ദം. അ​​തി​​നാ​​യി മു​​ന്നോ​​ട്ടു​​വ​​യ്ക്കു​​ന്ന​​ത് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ ക്യാ​​പ്റ്റ​​ന്‍ തെം​​ബ ബൗ​​മ​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ലെ 55 നോ​​ട്ടൗ​​ട്ട്. മ​​ത്സ​​ര​​ത്തി​​ല്‍ ആ​​കെ പി​​റ​​ന്ന അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും ബൗ​​മ​​യു​​ടേ​​താ​​ണ്. 2024ല്‍ ​​ന്യൂ​​സി​​ല​​ന്‍​ഡ് ഇ​​ന്ത്യ​​യി​​ല്‍ എ​​ത്തി​​യ​​പ്പോ​​ഴും ഇ​​തേ അ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു ടീം ​​ഇ​​ന്ത്യ. അ​​ന്ന് കി​​വീ​​സ് പ​​റ​​ന്ന​​ക​​ന്ന​​ത് മൂ​​ന്നു മ​​ത്സ​​ര പ​​ര​​മ്പ​​ര 3-0നു ​​തൂ​​ത്തു​​വാ​​രി​​യ​​ശേ​​ഷം. ഇം​​ഗ്ല​​ണ്ടി​​ലെ ഫ്‌​​ളാ​​റ്റ് പി​​ച്ചി​​ല്‍ 2-2നു ​​പ​​ര​​മ്പ​​ര സ​​മ​​നി​​ല​​യി​​ലാ​​ക്കി​​യ​​താ​​ണ് ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള നി​​ല​​വി​​ലെ ടീം ​​എ​​ന്ന​​തും വി​​സ്മ​​രി​​ക്ക​​രു​​ത്.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ സ്പി​​ന്ന​​ര്‍​മാ​​രെ വി​​ല​​കു​​റ​​ച്ചു​​ക​​ണ്ടോ എ​​ന്ന​​തും സു​​പ്ര​​ധാ​​ന ചോ​​ദ്യം. സ്പി​​ന്ന​​ര്‍ കേ​​ശ​​വ് മ​​ഹാ​​രാ​​ജാ​​യി​​രി​​ക്കും പ്രോ​​ട്ടീ​​സി​​ന്‍റെ തു​​റു​​പ്പ് എ​​ന്നാ​​യി​​രു​​ന്നു വി​​ശ്വാ​​സം. എ​​ന്നാ​​ല്‍, ര​​ണ്ട് ഇ​​ന്നിം​​ഗ്‌​​സി​​ലും നാ​​ല് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി​​യ സ്പി​​ന്ന​​ര്‍ സൈ​​മ​​ണ്‍ ഹാ​​ര്‍​മ​​ര്‍ പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ചാ​​യി.
ബാ​​റ്റിം​​ഗ് ത​​ക​​ര്‍​ന്ന​​ടി​​ഞ്ഞു

ഇ​​ന്ത്യ​​ന്‍ ബാ​​റ്റിം​​ഗ് നി​​ര​​യു​​ടെ തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ട് പ​​രാ​​ജ​​യ​​മാ​​ണ് തോ​​ല്‍​വി​​യു​​ടെ മ​​റ്റൊ​​രു കാ​​ര​​ണം. ര​​ണ്ട് ഇ​​ന്നിം​​ഗ്‌​​സി​​ലു​​മാ​​യി 282 റ​​ണ്‍​സ് മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ നേ​​ടി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ടോ​​പ് സ്‌​​കോ​​റ​​ര്‍ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 39 റ​​ണ്‍​സ് നേ​​ടി​​യ കെ.​​എ​​ല്‍. രാ​​ഹു​​ല്‍. ഇ​​ന്ത്യ​​യു​​ടെ ര​​ണ്ട് ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 30 റ​​ണ്‍​സ് ക​​ട​​ന്ന മ​​റ്റൊ​​രു​​താ​​രം ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 31 റ​​ണ്‍​സ് നേ​​ടി​​യ വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റും. ഇ​​ത്ര​​യും ദ​​യ​​നീ​​യ ബാ​​റ്റിം​​ഗു​​മാ​​യി ഒ​​രു ടീം ​​ജ​​യി​​ക്കു​​ന്ന​​ത് എ​​ങ്ങ​​നെ..?

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് സ്‌​​കോ​​റാ​​യ 159ന് ​​എ​​തി​​രേ, ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ഒ​​രു ഘ​​ട്ട​​ത്തി​​ല്‍ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 153 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു. എ​​ന്നി​​ട്ടും ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ നേ​​ടാ​​ന്‍ സാ​​ധി​​ച്ച​​ത് 30 റ​​ണ്‍​സി​​ന്‍റെ ലീ​​ഡ് മാ​​ത്രം.

ഗി​​ല്ലി​​ന്‍റെ പ​​രി​​ക്ക്

ഇ​​ന്ത്യ​​ന്‍ ബാ​​റ്റിം​​ഗി​​ന്‍റെ ദ​​യ​​നീ​​യ പ്ര​​ക​​ട​​ന​​ത്തി​​നു പ്ര​​ധാ​​ന കാ​​ര​​ണം ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്‍ പ​​രി​​ക്കേ​​റ്റു പു​​റ​​ത്താ​​യ​​താ​​ണ്. ഇം​​ഗ്ല​​ണ്ടി​​നും വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നും എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​ക​​ളി​​ല്‍ ഗി​​ല്ലാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ന്‍ ബാ​​റ്റിം​​ഗി​​നെ മു​​ന്നി​​ല്‍​നി​​ന്നു ന​​യി​​ച്ച​​ത്.

ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ മൂ​​ന്നു പ​​ന്ത് നേ​​രി​​ട്ട് നാ​​ല് റ​​ണ്‍​സു​​മാ​​യി ഗി​​ല്‍ മ​​ട​​ങ്ങി​​യ​​ത് ഇ​​ന്ത്യ​​ക്കു ക​​ന​​ത്ത പ്ര​​ഹ​​ര​​മാ​​യി. ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ര​​ണ്ട് ഇ​​ന്നിം​​ഗ്‌​​സി​​ലു​​മാ​​യി 30 റ​​ണ്‍​സ് നേ​​ടു​​മെ​​ന്നു ക​​രു​​തി​​യാ​​ല്‍ ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ടി​​ല്ലെ​​ന്നു സാ​​രം. സൈ​​മ​​ണ്‍ ഹാ​​ര്‍​മ​​റി​​നെ സ്ലോ​​ഗ് സ്വീ​​പ്പി​​ലൂ​​ടെ ബൗ​​ണ്ട​​റി ക​​ട​​ത്തി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു ഗി​​ല്ലി​​നു പ​​രി​​ക്കേ​​റ്റ​​ത്. ഹാ​​ര്‍​മ​​റി​​നു മു​​ന്നി​​ലാ​​ണ് ഇ​​ന്ത്യ​​ന്‍ ബാ​​റ്റ​​ര്‍​മാ​​രി​​ലേ​​റെ​​യും മു​​ട്ടു​​മ​​ട​​ക്കി​​യ​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ളും കെ.​​എ​​ല്‍. രാ​​ഹു​​ലും ധ്രു​​വ് ജു​​റെ​​ലും ഋ​​ഷ​​ഭ് പ​​ന്തു​​മെ​​ല്ലാം പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ ഗി​​ല്ലി​​ന്‍റെ അ​​ഭാ​​വം ശ​​രി​​ക്കും നി​​ഴ​​ലി​​ച്ചു എ​​ന്ന​​തും വാ​​സ്ത​​വം.

ത​​ന്ത്ര​​മി​​ല്ലാ​​ത്ത പ​​ന്ത്

ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ല്‍ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ​​യെ തു​​ട​​ര്‍​ന്നു ന​​യി​​ച്ച​​ത് വൈ​​സ് ക്യാ​​പ്റ്റ​​ന്‍ ഋ​​ഷ​​ഭ് പ​​ന്താ​​യി​​രു​​ന്നു. മൂ​​ന്നാം​​ദി​​നം ഇ​​ടം​​കൈ സ്പി​​ന്ന​​ര്‍​മാ​​രാ​​യ അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ല്‍-​​ര​​വീ​​ന്ദ്ര ജ​​ഡേ​​ജ എ​​ന്നി​​വ​​രെ​​ക്കൊ​​ണ്ട് പ​​ന്ത് എ​​റി​​യി​​ച്ചു​​തു​​ട​​ങ്ങി​​യ ഋ​​ഷ​​ഭ് പ​​ന്തി​​ന്‍റെ മ​​ണ്ട​​ത്ത​​രം ഇ​​ന്ത്യ​​ക്കു വി​​ന​​യാ​​യി. ജ​​സ്പ്രീ​​ത് ബും​​റ​​യെ മാ​​റ്റി​​നി​​ര്‍​ത്തി​​യാ​​യി​​രു​​ന്നു ഈ ​​തീ​​രു​​മാ​​നം. എ​​ട്ടാം വി​​ക്ക​​റ്റി​​ല്‍ തെം​​ബ ബൗ​​മ​​യും കോ​​ര്‍​ബി​​ന്‍ ബോ​​ഷും ചേ​​ര്‍​ന്ന് 44 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത് ഈ ​​സ​​മ​​യ​​ത്താ​​യി​​രു​​ന്നു. അ​​തോ​​ടെ 75/6 എ​​ന്ന നി​​ല​​യി​​ല്‍​നി​​ന്ന് പ്രോ​​ട്ടീ​​സ് ക​​ര​​യ​​റി. ഒ​​ടു​​വി​​ല്‍ ജ​​സ്പ്രീ​​ത് ബും​​റ​​യെ കൊ​​ണ്ടു​​വ​​ന്നാ​​ണ് ഈ ​​കൂ​​ട്ടു​​കെ​​ട്ട് പൊ​​ളി​​ക്കാ​​ന്‍ സാ​​ധി​​ച്ച​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. അ​​താ​​ക​​ട്ടെ മൂ​​ന്നാം​​ദി​​ന​​ത്തി​​ലെ 13-ാം ഓ​​വ​​റി​​ല്‍.

ടീം ​​സെ​​ല​​ക‌്ഷ​​ന്‍

നാ​​ല് സ്പി​​ന്ന​​ര്‍​മാ​​രെ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യാ​​ണ് ഇ​​ന്ത്യ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നെ ഇ​​റ​​ക്കി​​യ​​ത്. അ​​തി​​ല്‍ കു​​ല്‍​ദീ​​പ് യാ​​ദ​​വ് ഒ​​ഴി​​കെ​​യു​​ള്ള ര​​വീ​​ന്ദ്ര ജ​​ഡേ​​ജ, അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ല്‍, വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ര്‍ എ​​ന്നി​​വ​​ര്‍ സ്പി​​ന്‍ ഓ​​ള്‍​റൗ​​ണ്ട​​ര്‍​മാ​​ര്‍. ജ​​ഡേ​​ജ​​യ്ക്കും വാ​​ഷിം​​ഗ്ട​​ണി​​നും ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ വി​​ക്ക​​റ്റ് ല​​ഭി​​ച്ചി​​ല്ല. നേ​​ടി​​യ​​ത് 27ഉം 16​​ഉം റ​​ണ്‍​സ്. ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ വാ​​ഷിം​​ഗ്ട​​ണി​​നെ പ​​ന്ത് ഏ​​ല്‍​പ്പി​​ച്ചു​​മി​​ല്ല.

ഫോ​​മി​​ല്‍ അ​​ല്ലാ​​ത്ത സാ​​യ് സു​​ദ​​ര്‍​ശ​​നെ പു​​റ​​ത്തി​​രു​​ത്തി​​യാ​​ണ് വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റി​​നെ​​യും ധ്രു​​വ് ജു​​റെ​​ലി​​നെ​​യും പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ​​ത്. വാ​​ഷിം​​ഗ്ട​​ണി​​ന്‍റെ ബൗ​​ളിം​​ഗി​​നെ ഡി​​പ്പെ​​ന്‍​ഡ് ചെ​​യ്യു​​ന്നി​​ല്ലെ​​ങ്കി​​ല്‍ സാ​​യ് സു​​ദ​​ര്‍​ശ​​നെ​​യോ ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ലി​​നേ​​യോ മൂ​​ന്നാം ന​​മ്പ​​റി​​ല്‍ ഇ​​റ​​ക്കാ​​മാ​​യി​​രു​​ന്നു.

Latest News

Up